കുടുംബപ്രശ്നങ്ങൾ മൂലം പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി കണറ്റില്‍ ചാടി: യുവതിയെ രക്ഷപ്പെടുത്തി, മക്കൾ മരിച്ചു

single-img
8 September 2020

കുടുംബ പ്രശ്നങ്ങൾ മൂലം പിഞ്ചുകുഞ്ഞുങ്ങളുമായി കണ്ണാടി സ്വദേശിയായ യുവതി കണറ്റില്‍ ചാടി. പാലക്കാട് കണ്ണാടി സ്വദേശിയായ മഞ്ജുളയാണ് മക്കളായ ആറ് വയസുകാരന്‍ ആദിലിനെയും നാല് വയസുള്ള അബിനെയുമായി കിണറ്റില്‍ ചാടിയത്.

അപകടത്തിൽ കുഞ്ഞുങ്ങള്‍ മരിച്ചു. യുവതിയെ രക്ഷിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരന്നു സംഭവം ഉണ്ടായത്. വീട്ടില്‍ പ്രായമായ മുത്തശ്ശിയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൂന്നുപേരെയും പുറത്തെടുത്തത്. 

കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മഞ്ജുളയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഴല്‍മന്ദം സ്വദേശി വിനോദാണ് ഭര്‍ത്താവ്.