കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് ,കുട്ടനാട്ടിൽ ജേക്കബ് എബ്രഹാം മത്സരിക്കുമെന്ന് പി ജെ ജോസഫ്

single-img
8 September 2020

കുട്ടനാട് സീറ്റിൽ യുഡിഎഫിനായി ജോസഫ് വിഭാഗം സ്ഥാനാർഥി മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാം തന്നെയായിരിക്കും വീണ്ടും മത്സരിക്കുക. സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേതൃത്വത്തോട് പി ജെ ജോസഫ് അവകാശവാദം ഉന്നയിച്ചിരുന്നു. ജോസ് കെ മാണിയുടെ കാര്യത്തിൽ പുനഃപരിശോധനയില്ലാത്തതിനാൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ജോസഫിന്റെ വാദം. യുഡിഎഫ് യോഗം ഈ വാദം അംഗീകരിച്ചു.

യുഡിഎഫ് യോഗത്തിന് ശേഷം വൈകീട്ട് കുട്ടനാട് രാമങ്കരിയിൽ പി ജെ ജോസഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതെന്ന് ജേക്കബ് എബ്രഹാം പ്രതികരിച്ചു.