ഇമ്മാതിരി ഐറ്റമസിനൊക്കള്ളെ വാക്സിൻ തിരഞ്ഞടെപ്പിനാണ് ട്ടോ: ചെന്നിത്തലയെ പരിഹസിച്ച് ഹരീഷ് പേരടി

single-img
8 September 2020

“ഡി വെ എഫ് ഐകാർക്ക് മാത്രമേ പീഡിപ്പിക്കാൻ പറ്റു‌കയു‌ളളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ” എന്ന എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ പരാമർശത്തിനെ പരിഹസിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ പരിഹാസം ചൊരിഞ്ഞത്.എന്നാൽ തന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ചെന്നിത്തല
വീണ്ടും രംഗത്തെത്തിയിരുന്നു. താൻ പത്രസമ്മേളനത്തിൽ പറഞ്ഞവയിൽ നിന്നും ഒരു വാചകം മാത്രം അടർത്തിയെടുത്ത്, വളച്ചൊടിച്ച് തന്നെ പരിഹസിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്. ചെന്നിത്തല വിശദീകരിച്ചത്.

പക്ഷെ ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ പേരടി കൊറോണയ്ക്ക് വാക്സിൻ വരുമെന്നും ഇത്തരക്കാർക്ക് വാക്സിൻ തിരഞ്ഞെടുപ്പിനാണെന്നും പോസ്റ്റിൽ പറയുന്നു. മാത്രമല്ല, “ഞങ്ങൾക്കും പീഡനം നടത്തണ്ടേ എന്ന പ്രഖ്യാപനം വന്ന സ്ഥിതിക്ക് രാത്രിയും പകലുമില്ലാതെ വാതിലൊക്കെ കുറ്റിയിട്ട് കെടന്നോളി മക്കളെ … മാനം പോയിട്ട് പിന്നെ പിണറായി രാജിവെക്കണം എന്നും പറഞ്ഞ് മോങ്ങരുത്” എന്നും പേരടി എഴുതി.

ഞങ്ങൾക്കും പീഡനം നടത്തണ്ടേ എന്ന പ്രഖ്യാപനം വന്ന സ്ഥിതിക്ക് രാത്രിയും പകലുമില്ലാതെ വാതിലൊക്കെ കുറ്റിയിട്ട് കെടന്നോളി…

Posted by Hareesh Peradi on Tuesday, September 8, 2020