വോഡഫോണ്‍- ഐഡിയ ‘വി’ ബ്രാന്‍റിന് ആശംസകള്‍ നേര്‍ന്ന് ജിയോ

single-img
8 September 2020

കഴിഞ്ഞ ദിവസം നടന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനത്തിലൂടെ വോഡഫോണും ഐഡിയയും ‘വി’എന്ന പേരില്‍ ഏകീകൃത ബ്രാന്‍ഡ് ആയി മാറിയിരുന്നു. ഈ പേരിന്‍റെ പിന്നില്‍ വോഡഫോണിന്‍റെ വിയും, ഐഡിയയുടെ ഐയും കൂടിചേര്‍ന്നതാണ്. ഇപ്പോള്‍ ഇതാ, ഇവരുടെ മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോയില്‍ നിന്നും സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ ആശംസ എത്തിയിരിക്കുന്നു.

”വി’ നിങ്ങളെ ഒന്നിച്ച് കണ്ടതില്‍ ഏറെ സന്തോഷമുണ്ട്, സ്നേഹത്തോടെ ജിയോ- എന്നായിരുന്നു ജിയോയുടെ സന്ദേശം. എന്നാല്‍, വി ഇവിടെയുണ്ട് എന്ന ഹാഷ് ടാഗോടെ എയര്‍ടെല്ലിനെയും, ജിയോയെയും ആദ്യമായി പോസ്റ്റ് ഇട്ടത് വി കമ്പനിയായിരുന്നു.

നിലവില്‍ പുതിയ നീക്കത്തിലൂടെ ‘വി’. ബ്രാന്‍ഡിന്റെ 4ജി കവറേജ് രാജ്യത്തെ നൂറു കോടിയോടടുത്ത് ഇന്ത്യക്കാരിലേക്ക് വിപുലമാകുകയാണ്. ഏറ്റവും മികച്ച നിലവാരത്തോടെ ഏറ്റവും വലിയ സ്‌പെക്ട്രം, 5ജി നടപ്പാക്കാന്‍ തയ്യാറായ സാങ്കേതികവിദ്യ, മുംബൈയും ഡല്‍ഹിയും ഉള്‍പ്പെടെയുള്ള പല മേഖലകളിലേയും ഏറ്റവും വേഗതയേറിയ 4ജി സേവനം തുടങ്ങിയവയും വി ബ്രാന്‍ഡിന്‍റെ സ്വന്തമാണ്.