ബംഗളൂരു ലഹരിമരുന്ന് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്

single-img
8 September 2020

വിവാദമായ ബംഗളൂരു മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബിനീഷ് കോടിയേരിക്ക് സമന്‍സ്. കര്‍ണാടക നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ബിനീഷിന് സമന്‍സ് അയച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റിലായ അനൂപ് മുഹമ്മദ്‌ ബിനീഷ് കോടിയേരി ബിസിനസ് നടത്തുന്നതിനായി തനിക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നൽകിയിരുന്നു.

ഇതിന് പിന്നാലെ ഇരുവരും പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ അന്വേഷണ സംഘം ബിനീഷ് കോടിയേരിക്ക് ഇപ്പോള്‍ സമന്‍സ് അയച്ചത്.