പീഡിപ്പിച്ച പ്രതിയേക്കാൾ താങ്കൾ തരം താഴരുത്; ചെന്നിത്തലയ്ക്കെതിരെ എ എ റഹീം

single-img
8 September 2020

ഡിവൈഎഫ്ഐ ക്കാർക്ക് മാത്രമേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. പീഡിപ്പിച്ച പ്രതിയേക്കാൾ, താങ്കൾ തരം താഴരുത്. ഇരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കസേരയിലാണ്.ഉണ്ണുന്നത്, ഉറങ്ങുന്നത്, ജനങ്ങളുടെ ചിലവിലാണ്. ഓർമ്മ വേണം എന്നും റഹിം തന്റെ ഫേസ്ബുക്കിൽ എഴുതി.

പ്രതിപക്ഷ നേതാവ് തന്റെ പ്രതികരണത്തിലൂടെ, പീഡനം നടത്തിയ പ്രതിയുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച മാധ്യമ പ്രവർത്തകന്റെ ചോദ്യം അദ്ദേഹം ശരി വയ്ക്കുകയാണ് ചെയ്തത്. ഒരു യുവതി പീഡിപ്പിക്കപ്പെട്ട സംഭവം. അതിലെ പ്രതി കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യൂണിയൻ അംഗം ആണ്. ഇതായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ആധാരം. അതിന് അദ്ദേഹം പറഞ്ഞ മറുപടി എത്രമേൽ സ്ത്രീ വിരുദ്ധമാണ്. പീഡനത്തെ ലളിത വൽക്കരിക്കുകയാണ് അദ്ദേഹം. ശക്തമായ പ്രതിഷേധം ഈ സ്ത്രീ വിരുദ്ധ പ്രതികരണത്തിനെതിരെ ഉയരണം എന്നും എഎ റഹിം പറഞ്ഞു.

രമേശ് ചെന്നിത്തല വഷളത്തരം പറഞ്ഞാൽ ഉടഞ്ഞു പോകുന്നതല്ല ഡിവൈഎഫ്ഐ യുടെ മഹത്വം. ത്യാഗ നിർഭരതയുടെ അടയാളമാണ് ചുവന്ന നക്ഷത്രവും ചുവന്ന അക്ഷരങ്ങളും പതിഞ്ഞ ഈ വെള്ളക്കൊടി എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അതോടൊപ്പം തന്നെ സ്ത്രീ വിരുദ്ധ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയുക എന്ന ആവശ്യം ഉയർത്തി ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്യും.

"ഡിവൈഎഫ്ഐ ക്കാർക്ക് മാത്രമേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ?വഷളൻ ചിരിയുടെ അകമ്പടിയോടെ…

Posted by A A Rahim on Tuesday, September 8, 2020