പന്ത് ലൈന്‍ റഫറിയുടെ തൊണ്ടയില്‍ കൊണ്ടു: ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ചിനെ യു എസ് ഓപ്പണിൽ നിന്നും പുറത്താക്കി

single-img
7 September 2020

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിനെ യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കി. പോയിന്റ് നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തില്‍ താരം അടിച്ച പന്ത് ലൈന്‍ റഫറിയുടെ തൊണ്ടയില്‍ കൊണ്ടതിനെ തുടര്‍ന്നാണ് ജോക്കോവിച്ചിനെ അയോഗ്യനാക്കിയത്. 

സംഭവത്തിന് ശേഷം ഉടന്‍ തന്നെ ജോക്കോവിച്ച് ഖേദ പ്രകടനം നടത്തിയെങ്കിലും മത്സരത്തിന്റെ നിയമ പ്രകാരം താരത്തെ അയോഗ്യനാക്കാന്‍ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു. 

സ്‌പെയിന്‍ താരം പാബ്ലോ കാരെനോയ്ക്ക് എതിരെ നടന്ന നാലാം റൗണ്ട് മത്സരത്തിനിടെയാണ് സംഭവം ഉണ്ടായത്.