വിഷ്ണു വിശാലും ജ്വാല ഗുട്ടയും ഒന്നിക്കുന്നു

single-img
7 September 2020

തമിഴ് യുവതാരം വിഷ്ണു വിശാലും ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും ജീവിതത്തിൽ ഒന്നിക്കുകയാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജ്വാലയുടെ 37-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇരുവരും മോതിരമാറ്റം പോലും നടത്തി. ഇതിന്റെ ചിത്രങ്ങള്‍ വിഷ്ണുതന്നെയാണ് പുറത്തുവിട്ടത്.

വിഷ്ണുവിന്റെ കുറിപ്പ് ഇങ്ങനെ.. ”ഹാപ്പി ബെര്‍ത്ത് ഡേ ജ്വാല. ഇതൊരു പുതിയ തുടക്കമാവട്ടെ. ഒന്നിച്ചിരുന്ന് നല്ല നാളേയ്ക്കായി പ്രയ്തനിക്കാം. നമുക്കും ആര്യനും നമ്മുടെ കുുടംബത്തിനും ചുറ്റുമുള്ളവര്‍ക്കുമായി… എല്ലാവരുടെയും അനുഗ്രഹം വേണം.” വിഷ്ണു കുറിച്ചു.

വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്. രാക്ഷസന്‍ തിയേറ്ററില്‍ വൻ വിജയമായിരുന്നു തുടർന്നായിരുന്നു വിവാഹമോചനം. ഈ ബന്ധത്തുള്ള മകനാണ് ആര്യന്‍. വിവാഹ മോചനത്തിന് ശേഷം വിഷ്ണുവിനെ കുറിച്ച് ധാരാളം ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. വിഷ്ണുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ജ്വാലയുടെ ട്വീറ്റുവന്നു. അവര്‍ പറയുന്നതിങ്ങനെ.. ”അവസാന രാത്രിയിലാണ് ഇത് സംഭവിച്ചത്. ഇതുവരെയുള്ള ജീവിതം വലിയ യാത്രയായിരുന്നു. തുടര്‍ന്നങ്ങോട്ട് മറ്റൊന്ന്.” ജ്വാല കുറിച്ചു.