യുഎസ് ഓപ്പണ്‍: നവോമി ഒസാക്ക ക്വാര്‍ട്ടറില്‍

single-img
7 September 2020

ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ ജപ്പാന്‍ താരം നവോമി ഒസാക്ക ക്വാര്‍ട്ടറില്‍ കടന്നു. ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനവും ടൂര്‍ണമെന്റില്‍ നാലാം സീഡുമായ ഒസാക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇസ്‌തോനിയയുടെ അനെറ്റ് കോന്റാവിറ്റിനെ പരാജയപ്പെടുത്തിയാണ് നേട്ടം സ്വന്തമാക്കിയത്.

കേവലം 1 മണിക്കൂറും 13 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-3,6-4. അതേ സമയം തന്നെ ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ലോക 23ാം റാങ്കുകാരിയും 17ാം സീഡുമായ കെര്‍ബറെ ആതിഥേയ താരവും 28ാം സീഡുമായ ജെന്നിഫര്‍ ബ്രാഡിയാണ് തോല്‍പ്പിച്ചത്. ഏകദേശം ഒരു മണിക്കൂറും 24 മിനുട്ടും നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 6-1,6-4.

അപ്രതീക്ഷിതമായി പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ ഡോണ വിക്കിച്ചിനും അട്ടിമറി നേരിടേണ്ടി വന്നു. ടൂര്‍ണമെന്റിലെ 18ാം സീഡായ വിക്കിച്ചിനെ ബള്‍ഗേറിയയുടെ സീഡില്ലാ താരം ടിവിറ്റാന പ്രിന്‍കോവയാണ് തോല്‍പ്പിച്ചത്.