‘നെഞ്ചുവേദന’; സ്വപ്ന സുരേഷിനെ തൃശൂർ മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു

single-img
7 September 2020

സംസ്ഥാനത്ത് തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ നെഞ്ചുവേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളേജിലാണ് സ്വപ്നയെ ചികിത്സയ്ക്കായി കൊണ്ടുവന്നത്.കേസില്‍ സ്വപ്നയെ വിയ്യൂർ ജയിലിലായിരുന്നു താമസിപ്പിച്ചിരുന്നത്.

കേസിലെ മറ്റ് പ്രതികളെ മുമ്പ് അതിസുരക്ഷാ ജയിലിൽ എത്തിച്ചിരുന്നെങ്കിലും പ്രത്യേക വനിതാ ബ്ലോക്ക് ഇല്ലാത്തതിനാൽ സ്വപ്ന കാക്കനാട് ജയിലിൽ തന്നെ തുടരുകയായിരുന്നു.

നിയമപ്രകാരമുള്ള നടപടിക്രമം പൂർത്തിയാക്കി വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെത്തിച്ചത്.കേന്ദ്ര അന്വേഷണ ഏജന്‍സികളായ എൻഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്ത മുഹമ്മദ് അൻവർ, ഹംജദ് അലി, ടിഎം സംജു, ഹംസത് അബ്ദു സലാം തുടങ്ങിയവരെയാണ് നേരത്തെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നത്.