എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് നെ​ഗറ്റീവായി

single-img
7 September 2020

നീണ്ടുനിന്ന ആശങ്കകള്‍ക്ക് ഒടുവില്‍ പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് നെ​ഗറ്റീവായതായി മകൻ എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചു. വൈറസ് ബാധയില്‍ നിന്നും മുക്തനായി എങ്കിലും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്നും ആരോ​ഗ്യനിലയിൽ നല്ല മാറ്റമുണ്ടെന്നും മകൻ അറിയിച്ചു.

അദ്ദേഹം ഇപ്പോള്‍ മയക്കത്തിൽ അല്ല. എഴുതുകയും ഐ പാഡിൽ ക്രിക്കറ്റും ടെന്നീസും കാണുകയും ചെയ്തു എന്നും എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ മാസം അഞ്ചിനാണ് എസ്പിബിയെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ സ്വന്തം വീട്ടിൽ തന്നെ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു. ഓഗസ്റ്റ് മാസം പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.