കോസ്റ്റാറിക്കയിൽ നിന്നും ആശ്വാസ വാർത്ത: കുതിരകളിൽ നിന്ന് എടുക്കുന്ന ആൻ്റി ബോഡികൾ കോവിഡിനെ ചെറുക്കുമെന്ന് കണ്ടെത്തൽ

single-img
7 September 2020

കോസ്റ്റാറിക്കയിൽ നിന്നും ഒരു ആശ്വാസവാർത്ത എത്തിയിരിക്കുകയാണ്. കോവിഡ് -19 ന് കാരണമാകുന്ന സാർസ് കോവ്-2 വൈറസ് കുത്തിവച്ച കുതിരകളിൽ നിന്ന് എടുക്കുന്ന ആൻ്റിബോഡികൾ കോവിഡിനെ ചെറുക്കുമെന്ന കണ്ടെത്തലാണ് കോസ്റ്റാറിക്കയിൽ നിന്നും പുറത്തു വരുന്നത്. സരാജ്യത്തെ ഗവേഷകരാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയ്ക്ക് എതിരെ കുറഞ്ഞ ചിലവിൽ ചികിത്സ സാധ്യമാകുന്ന കണ്ടെത്തനലാണ് ഇപ്പോൾ ഉണ്ടായരിക്കുന്നതെന്നും അവർ പറയുന്നു. 

യൂണിവേഴ്സിറ്റി ഓഫ് കോസ്റ്റാറിക്കയിലെ ക്ലോഡോമിറോ പിക്കാഡോ ഇൻസ്റ്റിറ്റ്യൂട്ട്  വികസിപ്പിച്ചെടുത്ത ഈക്വെയ്ൻ എന്ന ആൻ്റിബോഡികൾ സെപ്റ്റംബർ പകുതി മുതൽ 26 രോഗികളിൽ പരീക്ഷിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കോസ്റ്റാറിക്കയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ കൈകാര്യം ചെയ്യുന്ന സോഷ്യൽ സെക്യൂരിറ്റി ഫണ്ട് പ്രസിഡൻ്റ് റോമൻ മക്കായ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

രണ്ടാം ഘട്ട പഠനങ്ങളാണ് ഇതുസംബന്ധിച്ചു നടന്നുകൊണ്ടിരിക്കുന്നത്. ഈ പഠന  ഫലങ്ങൾ പ്രോത്സാഹജനകമാണെങ്കിൽ ആശുപത്രികളിൽ ചികിത്സ കൂടുതൽ വ്യാപകമായി പ്രയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കോസ്റ്റാറിക്കയിലെ ആരോഗ്യ വിഭാഗം പറയുന്നു. കോസ്റ്റാറിക്കയിൽ നിലവിൽ 471 കൊറോണ വൈറസ് രോഗികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

കോവിഡ് വാനക്സിൻ ലോകത്ത് യാഥാർത്ഥ്യമാകുന്നതു വരഴ ഈ ഉൽപ്പന്നം ജീവൻ രക്ഷിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഐസിപിയിലെ പ്രോജക്ട് കോർഡിനേറ്റർ ആൽബർട്ടോ അലാപെ വ്യക്തമാക്കി. കോവിഡിനെതിരെ ഔഷധം കണ്ടെത്തുന്ന കാര്യത്തിൽ  മറ്റ് രാജ്യങ്ങളോട് മത്സരിക്കാതെ ഞങ്ങൾ ഞങ്ങളുടെ വിഭവങ്ങൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറയുന്നു. 

പാമ്പിൻ വിഷത്തനെതിരെ കുതിരയുടെ ആൻ്റിബോഡികൾ ഉപയോഗിച്ചത് വിജയകരമായെന്നും ഈ സാഹചര്യത്തിലാണ് കോവിഡ് വെെറസിനെതിരെ ഈ രീതി പ്രയമാഗിക്കാൻ സാധിച്ചതെന്നും കോസ്റ്റാറിക്കൻ ഗവേഷകർ പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ചൈന ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നും വൈറസ് പ്രോട്ടീൻ ഇറക്കുമതി ചെയ്ത്, അത് 110 കുതിരകളിൽ കുത്തിവയ്ക്കുകയായിരുന്നു. ആഴ്ചകൾക്കുശേഷം, മൃഗങ്ങളിൽ ആവശ്യത്തിന് ആൻ്റിബോഡികൾ വികസിപ്പിച്ചപ്പോൾ അതിൽ നിന്നും രക്തം ശേഖരിച്ച് അതിൻ്റെ  പ്ലാസ്മയിൽ നിന്നും ആൻ്റിബോഡികൾ കുത്തിവയ്ക്കാവുന്ന സെറം യാഥാർത്ഥ്യമാക്കുകയായിരുന്നു. ഇത് വിജയകരമാണെങ്കിൽ, കോസ്റ്റാറിക്കയേക്കാൾ ദരിദ്രരായ മറ്റ് മധ്യ അമേരിക്കൻ രാജ്യങ്ങളുമായി വിലകുറഞ്ഞ ചികിത്സ പങ്കിടാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു.

അടിസ്ഥാനപരമായി പാമ്പുകടിയ്ക്കുവേണ്ടിയുള്ള ആൻ്റിബോഡി  ഉപയോഗിച്ചാണ് ഇത് ചെയ്തിട്ടുള്ളത്. ഒരു ദുരിത സാഹചര്യത്തിൽ നമ്മുടെ  ക്ഷേമം അയൽവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതും നാം ഓർക്കണം- അലാപെ പറയുന്നു. 

അതേസമയം അർജൻ്റീനയിലും ബ്രസീലിലും സമാനമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. , ബെൽജിയത്തിലെ ശാസ്ത്രജ്ഞർ ഇലാമ എന്ന മൃഗത്തെ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നതായ വിവരങ്ങളും പുറുത്തു വന്നിരുന്നു.