ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല; എന്റെ കല്യാണം ഇങ്ങനെയല്ല: കൃഷ്‍ണപ്രഭ

single-img
7 September 2020

ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാര്‍ പ്രധാന കഥാപാത്രമാകുന്ന ഒരു പരമ്പരയുടെ വിവരം കഴിഞ്ഞ ദിവസമാണ് ചാനൽ പുറത്തുവിട്ടത്. പ്രശസ്ത സീരിയൽ- സിനിമാ നടി കൃഷ്‍ണപ്രഭയാണ് പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രമായിഎത്തുന്നത്.

ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിവാഹ വേഷത്തിലുള്ള ചിത്രവും പുറത്തുവന്നിരുന്നു.പക്ഷെ ആരാധകർ ആ ചിത്രം ആഘോഷമാക്കിയിരുന്നു. ശരിയായ വിവാഹം എന്ന രീതിയിൽ ചിത്രം പുറത്തുവന്ന ശേഷം നിരന്തരം കോളുകൾ വരുന്നതായി താരം ഫേസ്ബുക്കിൽ പറഞ്ഞു.

“രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്” കൃഷ്ണപ്രഭ പറയുന്നു.

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ'…

Posted by Krishna Praba on Saturday, September 5, 2020