കേരള കോൺഗ്രസ് രണ്ടായി, ഇനി തർക്കം തീർക്കാൻ കഴിയില്ല: തുറന്നു പറഞ്ഞ് കുഞ്ഞാലിക്കുട്ടി

single-img
7 September 2020

കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ യു.ഡി.എഫിന് കഴിയില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ തുറന്നു പറച്ചിൽ. കേരള കോണ്‍ഗ്രസ രണ്ടായി, ഇനി തര്‍ക്കം തീര്‍ക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇനി യു.ഡി.എഫ് യോഗത്തിലെ തീരുമാനത്തിനു ശേഷമേ ചര്‍ച്ചയുള്ളൂവെന്നൂം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്. 

കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെങ്കിലും എം.പിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ സമ്മേളനം ചേരുന്നത് കുറവായതിനാല്‍ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനാവുമെന്നാണ് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചത്. 

അതേസമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.