രാജ്യ സാക്ഷരതയിൽ കേരളം ഒന്നാമത്: സാക്ഷരതയിലെ പുരുഷ-സ്ത്രീ, നഗര-ഗ്രാമീണ വ്യത്യാസം കുറവുള്ള സംസ്ഥാനവും കേരളം

single-img
7 September 2020

രാജ്യത്ത് ഏറ്റവും മികച്ച സാക്ഷരതയലുള്ള സംസ്ഥാനമായി കേരളം. സാക്ഷരതാ നിരക്കില്‍ 96.2 ശതമാനവുമായാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. 89 ശതമാനം സാക്ഷരതാ നിരക്കുള്ള ഡല്‍ഹിയാണ് തൊട്ടുപിന്നില്‍. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുപ്രകാരമാണ് ഈ വിവരങ്ങൾ എത്തിയിരിക്കുന്നത്. 

കേരളവും ഡല്‍ഹിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാക്ഷരതാ നിരക്കുള്ള സംസ്ഥാനങ്ങളാണ് അസാം. 5.9 ശതമാനം സാക്ഷരതയാണ് അവിടെയുള്ളത്. അതിനുപിന്നിൽ ഉത്തരാഖണ്ഡ് 87.6 ശതമാനം സാക്ഷരതയുമായി നിൽക്കുന്നു.

മുന്‍കാലങ്ങളില്‍ പൊതുവെ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് സാക്ഷരതാ നിരക്കില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. എന്നാൽ ഉത്തവണ അതിൽ മാപറ്റം സംഭവിച്ചിട്ടുണ്ട്. പുതിയ കണക്കുകള്‍ പ്രകാരം ബിഹാറിനെയും പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറിക്കഴിഞ്ഞു. ആന്ധ്രപ്രദേശ്- 66.4 ശതമാനം, ബിഹാര്‍- 70.9 ശതമാനം, തെലങ്കാന- 72.8 ശതമാനം, കര്‍ണാടക-77.2 ശതമാനം  എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. 

ഇന്ത്യയുടെ ദേശീയ ശരാശരി 77.7 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ പിറകിലുള്ള സാക്ഷരതാ നിരക്കാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്. സാക്ഷരതയിലെ പുരുഷ-സ്ത്രീ വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന പ്രത്യേകത കേരളത്തിനാണ്. 2.2 ശതമാനം മാത്രമാണ് കേരളത്തിലെ പുരുഷ-സ്ത്രീ സാക്ഷരതാ വിടവ്. ദേശീയ തലത്തില്‍ 14.4 ശതമാനം വിടവാണുള്ളത്. ദേശീയതലത്തില്‍ പുരുഷ സാക്ഷരത 84.7 ശതമാനമാകുമ്പോള്‍ സ്ത്രീ സാക്ഷരത 70.3 ശതമാനം മാത്രമാണ്. 

അതുപോലെ തന്നെ നഗര-ഗ്രാമീണ സാക്ഷരത വ്യത്യാസം ഏററവും കുറവുള്ള സംസ്ഥാനവും കേരളമാണ്. കേരളത്തിന്റെ നഗര-ഗ്രാമീണ സാക്ഷരതാ വിടവ് വെറും 1.9 ശതമാനം മാത്രമാണ്. തെലങ്കാനയിലേത്‌ 23.4 ശതമാനവും ആന്ധ്രപ്രദേശില്‍ അത് 19.2 തമാനവുമാണ്.