കങ്കണ ഹിമാചലിൻ്റെ മകൾ, മുംബെെയിലും തങ്ങൾ സുരക്ഷയൊരുക്കമെന്ന് ഹിമാചൽ സർക്കാർ

single-img
7 September 2020

സെപ്റ്റംബര്‍ ഒന്‍പതിന് മുംബൈയിലെത്തുന്ന ബോളിവുഡ് നടി കങ്കണ റണൗട്ടിന് സുരക്ഷ നല്‍കാന്‍ തീരുമാനിച്ച് ഹിമാചല്‍ സര്‍ക്കാര്‍. കങ്കണയ്ക്ക് മുബെെയിലും തങ്ങൾ തന്നെ സുരക്ഷ ഒരുക്കുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അറിയിച്ചു. ബിജെപി നിയമസഭാ സമ്മളേനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കങ്കണയുടെ സഹോദരിയും പിതാവും സര്‍ക്കാരിനോട് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണെന്നും അതിനാല്‍  തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇക്കാര്യം ആവശ്യപ്പെട്ട് കങ്കണയുടെ സഹോദരി ഫോണില്‍ തന്നെ ബന്ധപ്പെട്ടിരുന്നു. പിതാവ് സുരക്ഷ ആവശ്യപ്പെട്ട് കത്തെഴുതിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കങ്കണയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാന്‍  അദ്ദേഹം തയ്യാറായില്ല.