ഇനി ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയെ പരാജയപ്പെടുത്തും: പാക് സൈനിക മേധാവി

single-img
7 September 2020

ഇനിയൊരു യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും തങ്ങള്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പാകിസ്താന്‍. സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വപാകിസ്താന്റെ പ്രതിരോധ ദിന ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഖമര്‍ ജാവേദിന്റെ പരസ്യ പ്രതികരണം.എന്നാല്‍ പ്രത്യക്ഷത്തില്‍ ഇന്ത്യയുടെ പേര് എടുത്തു പറയാതെയായിരുന്നു ഖമര്‍ ജാവേദിന്റെ വാചകം .

ഇപ്പോഴുള്ള അഞ്ചാം തലമുറ യുദ്ധത്തില്‍ പാകിസ്താന്‍ തന്നെയായിരിക്കും ജയിക്കുക എന്ന് ഖമര്‍ ജാവേദ് പറയുകയായിരുന്നു. പാകിസ്താന്റെയും അതിന്റെ സൈന്യത്തിന്റെയും പേരിന് കളങ്കം വരുത്തുന്ന വെല്ലുവിളികളെ തങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വെല്ലുവിളികളോടാണ് അഞ്ചാം തലമുറയുദ്ധമായി കണ്ട് തങ്ങള്‍ പോരാടുന്നത്. രാജ്യത്തെയും അതിന്റെ സൈന്യത്തെയും അധിക്ഷേപിക്കുകയാണ് ഇത്തരം വെല്ലുവിളികളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഖമര്‍ ജാവേദ് പറയുന്നു.

വരാന്‍പോകുന്ന അപകടത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. എന്നാല്‍ ഈ യുദ്ധത്തില്‍ തങ്ങള്‍ രാജ്യത്തിന്റെ സഹകരണത്തോടെ വിജയിക്കുക തന്നെ ചെയ്യും. ഒരു[പക്ഷെ ഒരു യുദ്ധം ഉണ്ടായാല്‍ പ്രകോപനം സൃഷ്ടിക്കുന്ന രാജ്യത്തിന് തക്കതായ മറുപടി തന്നെ നല്‍കും. എല്ലായ്പ്പോഴും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പാകിസ്താന്‍ എന്ന സന്ദേശം തനിക്ക് ലോകത്തിന് നല്‍കണമെന്നും ശത്രുക്കളുടെ ദുഷ്ടലാക്കുകളെ ഇല്ലാതാക്കാന്‍ തങ്ങള്‍ എപ്പോഴും തയ്യാറാണെന്നും ഖമര്‍ ജാവേദ് കൂട്ടിച്ചേര്‍ത്തു.