ഹോമിയോ മരുന്ന് കഴിച്ചാല്‍ പ്രതിരോധ ശേഷിയുണ്ടാകും: ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍

single-img
7 September 2020

ഹോമിയോ മരുന്ന് കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി ലഭിക്കുമെന്ന വാദവുമായി ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നാണ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. രാജ്യത്തെ മറ്റുള്ള ചികിത്സാ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയാണ് അലോപ്പതി ഡോക്ടർമാർക്കെന്ന് ഹോമിയോ ഡോക്ടറും സംവിധായകനുമായ ഡോ ബിജു പറഞ്ഞു.

കോവിഡ് വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ഡോ.ബിജുവിന്‍റെ പഠനത്തെ അധികരിച്ച് കൊണ്ട് സംസ്ഥാന ആരോഗ്യ മന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്‍താവനയ്ക്ക് എതിരെ കഴിഞ്ഞ ദിവസം ഐഎംഎ രൂക്ഷ വിമര്‍ശം നടത്തിയിരുന്നു.

സംസ്ഥാനത്ത് ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമേ വൈറസ് ബാധിതരായിട്ടുള്ളു എന്നും കോവിഡ് രോഗബാധിതരായവര്‍ക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്‍താവന. പക്ഷെ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവന പിന്നാലെയാണ് ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ രൂക്ഷ വിമര്‍ശനം നടത്തിയത്.