അഞ്ചു മാസത്തിനു ശേഷം അഫ്ഗാനിസ്താനിൽ സ്കൂളുകൾ തുറന്നു

single-img
7 September 2020

കൊറോണ വൈറസ് വ്യാപനം മൂലം അടച്ചിട്ടിരുന്ന സ്കൂളുകൾ തുറന്ന് അഫ്ഗാൻ സർക്കാർ.  അഫ്ഗാനിസ്ഥാനിലുടനീളമുള്ള സ്കൂളുകൾ അഞ്ച് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. 

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന രാജ്യത്ത് സ്കൂളുകൾ തുറക്കാനാകാതെ അവസ്ഥ വലിയ അരാജകത്വമായിരിക്കും സൃഷ്ടിക്കുകയെന്ന വിലയിരുത്തലിലാണ് സർക്കാർ സ്കൂളുകൾ തുറന്ന് വിദ്യാഭ്യാസം സാധ്യമാക്കുന്നത്. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ഒരു രാജ്യത്ത് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അഫ്ഗാനിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ പറയുന്നു. 

അതേസമയം പൊതുമേഖലാ സ്കൂളുകൾ അവരുടെ പഴയ വിദ്യാർത്ഥികളെ മാത്രമേ ഇപ്പോൾ അനുവദിച്ചിട്ടുള്ളൂ, പുതിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും അഫ്ഗാൻ സർക്കാർ പറഞ്ഞു.