മലപ്പുറത്ത് മീൻ പിടുത്ത ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായി: രക്ഷാപ്രവർത്തനം തുടരുന്നു

single-img
7 September 2020

നാട്ടിക എടമുട്ടത്ത് മീൻ പിടുത്ത ബോട്ടുകൾ അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ബോട്ട് മുങ്ങി ആറ് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.  മോശം കാലാവസ്ഥ രക്ഷാപ്രവ‌ർത്തനത്തെ ബാധിക്കുന്നുണ്ട്.

പത്ത് മണിക്കൂറോളമായി അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ നടുക്കലിൽ കുടുങ്ങിയിരിക്കുകയാണ്. ബോട്ട് കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും, രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് മത്സ്യത്തൊഴിലാളികൾ സന്ദേശമയച്ചതിനെ തുടർന്ന് ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. 

പുലർച്ചെ നാല് മണിക്ക് ശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേമയം താനൂരിലും മത്സ്യബന്ധന ബോട്ട് മുങ്ങി. അഞ്ചുപേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മൂന്ന് പേർ കരക്കെത്തി. കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. പൊന്നാനിയിൽ വള്ളം മുങ്ങി ഒരാളെ കാണാതായി. മൂന്ന് പേർ രക്ഷപ്പെട്ടു.

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴപെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മഴമലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മി.മി മുതൽ 115.5 മി.മി വരെ മഴ ലഭിക്കുമെന്നാണ് സൂചനകൾ.