‘ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്, പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല’ മമ്മൂക്കയെ കുറിച്ച് വൈശാഖ്

single-img
7 September 2020

മലയാളത്തിന്റെ സ്വന്തം താരം മമ്മൂട്ടിയുടെ ജന്മദിനം ആണ് ഇന്ന്. അഭ്രപാളികളിൽ നിരന്തരം വിസ്‍മയം തീർക്കുമ്പോളും, ജീവിതത്തിൽ ഇനിയും ‘അഭിനയിക്കാൻ’പഠിച്ചിട്ടില്ലാത്ത നടൻ, പ്രിയപ്പെട്ട മമ്മൂക്ക എന്നാണ് സംവിധായകൻ വൈശാഖ് പറയുന്നത്.

വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന് ,
പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല .
ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്,
പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല.
ചെന്നപ്പോഴൊക്കെ വാതിൽ തുറന്നു തന്നു ,
കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് തന്നു.
പോക്കിരിരാജയിൽ പകച്ചു നിന്നപ്പോൾ ,
കരുതലിന്റെ സംരക്ഷണം തന്നു .
വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു,
ഒരു ഫോൺ കോളിനപ്പുറത്ത് വൻമതിലിന്റെ
സംരക്ഷണം പോലെ,ഒരു ‘വല്യേട്ട’നുണ്ട്
വിണ്ണിലെ താരമല്ല , മണ്ണിലെ മനുഷ്യൻ
അഭ്രപാളികളിൽ നിരന്തരം വിസ്‍മയം തീർക്കുമ്പോളും ,ജീവിതത്തിൽ ഇനിയും ‘അഭിനയിക്കാൻ’പഠിച്ചിട്ടില്ലാത്ത നടൻ,പ്രിയപ്പെട്ട മമ്മൂക്ക !
എനിക്ക് മാത്രമല്ല പലർക്കും മമ്മൂക്ക ഒരു കോൺഫിഡൻസ് ആണ് .
കാരണം ,
വിജയിക്കുന്നവന്റെയും
പരാജയപ്പെടുന്നവന്റെയും മുന്നിൽ ആ വാതിൽ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും .
ഒരു വേർതിരിവും ഇല്ലാതെ,
ഒരു കരുതൽ ഇവിടെയുണ്ട് എന്ന ഉറപ്പോടെ
പ്രിയപ്പെട്ട മമ്മൂക്കക്ക് ജന്മദിന ആശംസകൾ.