നടി മനീഷ ജയ്‌സിംഗ് വിവാഹിതയായി

single-img
7 September 2020

മിനിസ്ക്രീന്‍ പരമ്പര ജീവിതനൗകയില്‍ വില്ലത്തിയായി അഭിനയിച്ച നടി മനീഷ ജയ്‌സിംഗ് വിവാഹിതയായി. ശിവദിത്താണ് വരൻ. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് .

മനീഷയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരുന്നു. താന്‍ വിവാഹിതയാകുന്ന വിശേഷത്തെക്കുറിച്ച് പറഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ താരമെത്തിയിരുന്നു.

കലാഭവന്‍ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന സിനിമയിലൂടെയായിരുന്നു മനീഷ അഭിനയരംഗത്തേക്ക് എത്തിയത്. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും സീരിയലിലേക്കുള്ള ക്ഷണം ലഭിക്കുകയായിരുന്നു മനീഷയ്ക്ക്