സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ആറു വയസുകാരി മരിച്ചു
7 September 2020
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആറു വയസുകാരിയാണ് രോഗം ബാധിച്ചു മരിച്ചത്.
കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകള്‍ ആയിഷ ആണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 18 മുതല്‍ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.