സ്വപ്നഭൂമിയുടെ പതനം: അമേരിക്കയിൽ തൊഴിലില്ലായ്മ അതിരൂക്ഷം, സ്വയം പിരിഞ്ഞു പോകുവാനുള്ള അവസരമൊരുക്കി കൊക്കോകോള

single-img
6 September 2020

അമേരിക്ക എന്ന സ്വപ്ന ഭൂമി ഇനി ഭൂതകാലത്തിൽ ജീവിക്കും. കോവിഡട് മഹാമാരി രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും അത്രയേറേ തകർത്തുകഴിഞ്ഞു. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡി​നു പി​ന്നാ​ലെ തൊ​ഴി​ലി​ല്ലാ​യ്മ​യും രൂ​ക്ഷ​മാ​കു​ന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. രാജ്യത്തെ വൻകിട കമ്പനികൾ തങ്ങളുടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ആലോചിച്ചു തുടങ്ങിയിരിക്കുന്നു. പലരും അത് പ്രവർത്തികമാക്കുകയും ചെയ്തു കഴിഞ്ഞു. 

രാജ്യത്ത് കൊ​റോ​ണ വൈ​റ​സ് വൻ തോതിൽ റിപ്പോർട്ടു ചെയ്ത തുടക്കകാലത്ത് ജോ​ലി​യി​ൽ നി​ന്നും താ​ൽ​ക്കാ​ലി​ക​മാ​യി ചില ജീവനക്കാരെ കമ്പനികൾ മാറ്റിനിർത്തിയിരുന്നു. ഇവരെ തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ് പ്രസ്തുത കമ്പനികൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​നി​ർ​ത്തി​യി​രു​ന്ന ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ത്തുകൊണ്ടിരിക്കുന്ന യെ​ൽ​പ്, ചീ​സ് കേ​ക്ക് ഫാ​ക്ട​റി തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ  ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 

ലോകത്ത്, പ്രത്യേകിച്ചും അമേരിക്കയിൽ  വൈ​റ​സ് ബാ​ധ സൃ​ഷ്ടി​ച്ചി​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ എന്നു അവസാനിക്കുമെന്നുള്ളത് വിദഗ്ദർക്കു പോലും അജ്ഞാതമാണ്. ഈ പ്രശ്നങ്ങൾ വ​ർ​ഷാ​ന്ത്യ​ത്തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യെ​ൽ​പും, ചീ​സ് കേ​ക്ക് ഫാ​ക്ട​റിയുമൊക്കെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നത്. 

അമേരിക്കയിലെ വ​ൻ​കി​ട തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പി​രി​ച്ചു​വി​ട​ലി​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ് നിലനിൽക്കുന്നത്. തങ്ങളുടെ 54,000 ജീ​വ​ന​ക്കാ​രി​ൽ നിന്നും 1000 പേ​രെ കു​റ​യ്ക്കു​മെ​ന്ന് സെ​യി​ൽ​സ് ഫോ​ഴ്സ്.​കോം അ​റി​യി​ച്ചു. ക്വാ​ർ​ട്ട​റി​ൽ റി​ക്കാ​ർ​ഡ് വി​ൽ​പ്പ​ന രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​ണ് ബി​സി​ന​സ് സോ​ഫ്റ്റ് വെ​യ​ർ ക​മ്പ​നി ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​തെന്നുള്ളതും കൗതുകകരമാണ്. ജീവനക്കാരെ വെട്ടിക്കുറയ്ക്കാതെ കണമ്പനിക്കു നിലനിൽപ്പില്ലെന്നാണ് ഇവർ പറയുന്നത്. 

വൻകിട കമ്പനിയായ കൊക്കോകോളയും ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. പോർട്ടോറിക്കോയി​ലും കാ​ന​ഡ​യി​ലും ഉ​ൾ​പ്പ​ടെ 4000ത്തോ​ളം ജീ​വ​ന​ക്കാ​രെ ​രി​ച്ചു​വി​ടാനോ സ്വ​യം പി​രി​ഞ്ഞു പോ​കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ൽ​കാനോ ആണ് കോള കമ്പനിയുടെ തീരുമാനം. ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്നും ആ​വ​ശ്യ​ത്തി​നു​ള്ള ഫ​ണ്ട് ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ 53,000ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ എ​യ​ർ ലൈ​ൻ​സ് ഗ്രൂ​പ്പും യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ഹോ​ൾ​ഡിം​ഗ്സ് ക​മ്പനി​യും പറഞ്ഞുകഴിഞ്ഞു. 

ഇക്കണ്ടതൊന്നുമല്ല, മ​ഹാ​മാ​രി​യു​ടെ സാ​മ്പ​ത്തി​ക​മാ​യ പ്ര​ത്യ​ഘാ​ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കേ​ണ്ട​താ​യി വ​രു​മെ​ന്നാ​ണ് കോ​ർ​പ്പ​റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​ർ പറയുന്നത്. കോവിഡ് മഹാമാരി അത്രയേറേ അമേരിക്കയിലെ സാധാരണ ജീവിതത്തെ ബാധിച്ചു കഴിഞ്ഞു. മഹാമാരിക്കൊപ്പം വഴിമാറിനടക്കുന്ന ഭരണകൂട തീരുമാനങ്ങൾ കൂടിയാകുമ്പോൾ ജനജീവിതം അമേരിക്കയിൽ ഇനിയും ദുസഹമാകുമെന്നാണ് വിദഗ്ദർ പറയുന്നതും.