ചെെനയ്ക്കോ പാകിസ്താനോ കണ്ടെത്താനാവില്ല; ലഡാക്കില്‍ സുരക്ഷാ സേനയുടെ യാത്രയ്ക്കായി ഒരുക്കിയ റോഡിനെ അറിയാം

single-img
6 September 2020

ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയായ ലഡാക്കിലെ നിയന്ത്രണരേഖയിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള സംഘർഷ സാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. ഈ സമയത്ത് തന്നെ ഇന്ത്യയുടെ ബോർഡർ റോഡ്സ് ഓർഗനെെസേഷൻ(ബി ആർ ഒ) തങ്ങളുടെ ദൌത്യത്തിലെ മൂന്നാമതും അതിൽ ഏറ്റവും പ്രധാനപ്പെട്ടതുമായി ഒരു റോഡ് രാജ്യത്തിന്റെ സെെനികർക്കായി തയ്യാറാക്കി കഴിഞ്ഞു.

ഈ റോഡ്‌ നിര്‍മ്മിച്ചതിന്റെ പ്രധാന ലക്‌ഷ്യം സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തിൽ എത്താന്‍ സാധിക്കുക എന്നത്ത് തന്നെയാണ്. മണാലി- ലേ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ റോഡ്.ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും വളരെ അകലെ ആയതുകൊണ്ടു തന്നെ നിമ്മു -പദം- ദർച്ച( എൻ പി ഡി) എന്നറിയപ്പെടുന്ന ഈ പുതിയ റോഡ് കണ്ടെത്താൻ ഇരുരാജ്യങ്ങള്‍ക്കും എളുപ്പം സാധിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്. ഏകദേശം 300 കിലോമീറ്ററാണ് ഈ റോഡിന്റെ നീളം.

കാശ്മീരിലെ ഏത് അതിർത്തിയിൽ നിന്നും അകലെയാണെങ്കിലും ഇവിടെ എത്താം. യാത്ര ചെയ്യാന്‍ എടുക്കുന്ന സമയവും കുറയും. നിലവില്‍ ഈ റോഡിന്റെ 90 ശതമാനം ജോലികളും പൂർത്തിയായികഴിഞ്ഞു.

ശൈത്യം- -വേനൽ എന്നീ വിത്യാസങ്ങള്‍ ഇല്ലാതെ റോഡ് എല്ലാ മാസവും തുറക്കും. എന്തുകൊണ്ടും സേനയ്ക്ക് ലഡാക്കിലേക്കുള്ള സുരക്ഷിതമായ മേഖലയാണിതെന്ന് ബി ആർ ഒ പറയുന്നു. കഴിഞ്ഞ കാർഗിൽ വിജയ ദിവസിലാണ് റോഡ് പരസ്പരം ബന്ധിപ്പിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറയുകയുണ്ടായി.