`മകൻ പൊട്ടിച്ച´ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ലീ​ന​യു​ടെ വീട്ടിലെ ജനൽ ചില്ല് മാറ്റിയിടാൻ സിപിഎം വനിതാ സംഘടന തുക പിരിവെടുത്തു നൽകുന്നു

single-img
6 September 2020

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ലീ​ന​യു​ടെ വീ​ടാ​ക്ര​മി​ച്ച​ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ ൻ വാർത്താപ്രാധാന്യമാണ് നേടിയത്. സിപിഎം പ്രവർത്കരാണ് വീട് തകർത്തത് എന്നുള്ള പ്രചരണം ഉയർന്ന സമയത്താണ് സംഭവത്തിനു പിന്നിൽ ലീനയുടെ മ​ക​നാ​ണെ​ന്നുള്ള പൊ​ലീ​സ് റി​പ്പോ​ർ​ട്ട് പുറത്തു വന്നത്. ഇതിനെതിരെ ലീ​ന​യും മ​ക​ൻ നി​ഖി​ൽ കൃ​ഷ്ണ​യും ഫേസ്ബുക്ക് ലെെവിലൂടെ  രം​ഗ​ത്തെത്തിയിരുന്നു. 

പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ത​ന്നെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധ​പൂ​ർ​വം എ​ഴു​തി വാ​ങ്ങി​യ മൊ​ഴി​യാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്നാണ് നി​ഖി​ൽ പറഞ്ഞത്. ഇ​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളെ​യും സു​ഹൃ​ത്തി​നെ​യും പ്ര​തി​യാ​ക്കു​മെ​ന്നും അ​മ്മ​യു​ടെ രാ​ഷ്ട്രീ​യ​ഭാ​വി ഇ​തോ​ടെ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കിയെന്നും നിഖിൽ പറഞ്ഞു. ഭീ​ഷ​ണി​ക​ൾ തു​ട​ർ​ന്ന​പ്പോ​ൾ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട മൊ​ഴി താ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും നിഖിൽ വ്യക്തമാക്കി. 

ഇപ്പോഴിതാ ആക്രമണത്തിൽ തകർന്നുവെന്നു പറയുന്ന ലീനയുടെ വീട്ടിലെ ജനൽ ഗ്ലാസ് പുതുക്കി പണിയാൻ സിപിഎം വനിതാ സംഘടനയായ മഹിളാ അസോസിയേഷൻ ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹുണ്ടിക ശേഖരണം നടത്തി. ഓരോ വ്യക്തിയിൽ നിന്നും ഒാരോ രൂപ വച്ചാണ് പിരിക്കുന്നത്. പിരിച്ചെടുത്ത തുക ലീനയ്ക്ക് ഗ്ലാസ് മാറ്റിവയ്ക്കാൻ കെെമാറുമെന്നും നേതാക്കൾ അറിയിച്ചു.  

പൂ​ന്തു​റ സി​ഐ​യു​മാ​യി മു​ൻ​പ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നു വ്യക്തമാക്കി. ലീനയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇ​ത്ത​ര​മൊ​രു പ്ര​ഹ​സ​നം കാ​ട്ടി കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും ത​നി​ക്കൊ​ന്നും നേ​ടാ​നി​ല്ലെ​ന്നും ലീന തൻ്റെ ഫേസ്ബുക്ക് ലെെവിൽ പറഞ്ഞിരുന്നു.