ധനമന്ത്രി തോമസ് ഐസകിന് കൊവിഡ്; സ്ഥിരീകരിച്ചത് ആന്റിജൻ പരിശോധനയില്‍

single-img
6 September 2020

സംസ്ഥാന ധന മന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ആദ്യമായാണ്‌ ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് രോഗം കണ്ടെത്തിയത്.

മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പേഴ്സണൽ സ്റ്റാഫിലെ ആർക്കും ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ല. കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയെ നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആശുപത്രിയില്‍ വിവിഐപികൾക്കായി തയ്യാറാക്കിയ മുറിയിൽ ഇദ്ദേഹത്തെ താമസിപ്പിക്കും. അതേസമയം മന്ത്രിക്ക്ന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും. ആശുപത്രിയില്‍ മന്ത്രിയെ പരിശോധിക്കാൻ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.