ഡ്രെെവറെ പിരിച്ചുവിടുകയല്ല, ആരോഗ്യമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് കെ സുരേന്ദ്രൻ

single-img
6 September 2020

ആ​റ​ന്മു​ള​യി​ൽ കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ രംഗത്ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ണ് യു​വ​തി മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​കാ​ൻ കാ​ര​ണ​മാ​യ​തെന്നു സുരേന്ദ്രൻ പറഞ്ഞു. 

ക്രി​മി​ന​ലാ​യ ഡ്രൈ​വ​ർ​ക്കൊ​പ്പം യു​വ​തി​യെ ഒ​റ്റ​യ്ക്ക​യ​ച്ച​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണമെന്നും സുരേന്ദ്രൻ പറഞ്ഞു. പ്ര​തി​യാ​യ ഡ്രൈ​വ​റെ പി​രി​ച്ചു വി​ട്ട് കൈ​ക​ൾ ശു​ദ്ധ​മാ​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ശ്ര​മമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 

സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.