കേരള രാഷ്ട്രീയത്തിലേക്ക് വീണ്ടും ചുവടു മാറി കുഞ്ഞാലികുട്ടി

single-img
6 September 2020

പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് ലീഗ് ഉന്നതാധികാര സമിതി. കുഞ്ഞാലിക്കുട്ടി ഇതുവരെ വഹിച്ചു വന്നിരുന്ന ദേശീയസമിതിയുടെ ചുമതല ഇടിമുഹമ്മദ് ബഷീറിന് കൈമാറാനും ഉന്നതാധികാരസമിതിയോഗം തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് ഇ.അഹമ്മദ് അന്തരിച്ചതിനെത്തുടർന്ന് നടന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് എംപിയായതോടെയാണ് പികെ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്തിയത്. പാർട്ടിയുടെ ദേശീയജനറൽസെക്രട്ടറി സ്ഥാനമേറ്റെടുത്ത് ദേശീയരാഷ്ട്രീയത്തിലേക്കും അദ്ദേഹം തട്ടകം മാറ്റി.

2014-ലെ പൊതുതെരഞ്ഞെടുപ്പിൽ യുപിഎ മുന്നണിയ്ക്ക് അധികാരം കിട്ടിയാൽ കുഞ്ഞാലിക്കുട്ടിയെ കേന്ദ്രമന്ത്രിയാക്കാം എന്നായിരുന്നു ലീഗിന്റെ ആലോചന. അതുണ്ടാകാതെ വന്നതോടെ കേരളത്തിലെക്ക് തന്നെ കളം മാറാൻ ആലോചിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. തദ്ദേശഭരണ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ ചുമതലയാണ് ഉന്നതാധികാരസമതി കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയത്. ഫലത്തിൽ പാർട്ടിയിൽ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിന്റെ നിയന്ത്രണവും കുഞ്ഞാലിക്കുട്ടിക്കായിരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും നിയമസഭയിലേക്ക് മൽസരിച്ചേക്കും എന്നാണ് സൂചന.