കോവിഡിന് ഹോമിയോ പ്രതിരോധമരുന്ന്; ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഐഎംഎ

single-img
6 September 2020

സംസ്ഥാന ആരോഗ്യമന്ത്രി നടത്തിയ ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന പ്രസ്താവനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ശാസ്ത്രീയ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കില്ല എന്നും ഐഎംഎ പറഞ്ഞു.

ഉയർന്ന സ്ഥാനങ്ങളിലിരിക്കുന്നവർ തെറ്റായ പ്രസ്താവന നടത്തരുതെന്നും ഐഎംഎയുടെ കേരളാ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ്അറിയിച്ചു. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ച രോഗികളില്‍ കോവിഡ് ബാധ കുറവാണെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് പറഞ്ഞത്. കേരളത്തിലെ ഹോമിയോ വകുപ്പിലെ ഒരു ഡി എം ഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.