ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കും; സൂചന നല്‍കി ഡ്വെയ്ന്‍ ബ്രാവോ

single-img
6 September 2020

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും അടുത്തിടെ മാത്രമാണ് മഹേന്ദ്രസിംഗ് ധോണി വിരമിച്ചത്. ഇപ്പോള്‍ ഇതാ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്തേക്ക് ധോണിയെ മാറ്റിയുള്ള താരങ്ങളെ തെരഞ്ഞെടുത്ത് തുടങ്ങിയതായി സഹതാരം ഡ്വെയ്ന്‍ ബ്രാവോ.

കഴിഞ്ഞ ഏതാനും നാളായി ധോനിയുടെ മനസില്‍ നായകത്വം കൈമാറുന്നത് സംബന്ധിച്ച ചിന്ത ഉണര്‍ന്നിട്ടുണ്ടെന്ന് ബ്രാവോ പറയുന്നു. അതുകൊണ്ടുതന്നെ ധോണി വൈകാതെ ഐപിഎല്ലില്‍ നിന്നും വിട പറയുമെന്ന സൂചനയും ബ്രാവോ നല്‍കി.

‘ എന്നെങ്കിലും ഒരിക്കല്‍ നമ്മളെല്ലാവരും മാറിനില്‍ക്കേണ്ടിവരും. അത് എന്നായിരിക്കും എന്നതിനെ കുറിച്ചേ വ്യക്തത വരേണ്ടതുള്ളൂ. ഒരുപക്ഷെ നായകസ്ഥാനം സുരേഷ് റെയ്‌നയ്‌ക്കോ അല്ലെങ്കില്‍ ഏതെങ്കിലും യുവതാരത്തിനോ ആയിരിക്കും നല്‍കുക’, – ബ്രാവോ പറഞ്ഞു.