ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
6 September 2020

പ്രശസ്ത ബോളിവുഡ് താരംഅര്‍ജുന്‍ കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു വിവരം പുറത്തുവിട്ടത്.പരിശോധനയ്ക്ക് മുന്‍പ് തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും എന്നാല്‍ പരിശോധനയുടെ ഫലം പോസിറ്റീവ് ആവുകയുമായിരുന്നുവെന്ന് അര്‍ജുന്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരം വീട്ടില്‍ ക്വാറന്റൈനിലാണ് ഇപ്പോള്‍ അര്‍ജുന്‍ കഴിയുന്നത്. ഇത് വളരെ അസാധാരണമായതും മുമ്പെങ്ങും ഇല്ലാത്ത സമയമാണെന്നും മനുഷ്യവര്‍ഗം ഈ വൈറസിനെ അതിജീവിക്കുമെന്നും അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.