റിയ ചക്രവർത്തിയെ എൻസിബി ചോദ്യം ചെയ്യും; അറസ്റ്റിനും സാധ്യത

single-img
6 September 2020

ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ റിയ ചക്രവര്‍ത്തിക്ക് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് നല്‍കി കഴിഞ്ഞു. സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റിയ ചക്രവര്‍ത്തിക്കും സമന്‍സ് നല്‍കിയത്. നേരത്തെ ദീപേഷ് സാവന്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അയാളെ അറസ്റ്റ് ചെയ്തത്.

റിയയുടെ വാട്‍സാപ്പ് സന്ദേശങ്ങളില്‍ സുശാന്ത് സിങ് രാജ്പുത്തിനു ലഹരിമരുന്ന് എത്തിച്ചു നല്‍കിയതായി സൂചനയുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിയയുടെ സഹോദരൻ ഷോവിക്കിനെയും സുശാന്തിന്റെ മുൻ മാനേജർ സാമുവേല്‍ മിരാന്‍ഡയേയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‍തത്. സുശാന്തിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസിലെ വിദഗ്‍ധസംഘം പരിശോധിക്കും. ഇന്നലെ സുശാന്തിന്‍റെ വീട്ടിലെത്തിയ സംഘം സിബിഐയോടൊപ്പം തെളിവെടുത്തിരുന്നു.