എനിക്ക് മോദിയുടെ പിന്തുണയുണ്ട്; അമേരിക്കയിലെ ഇന്ത്യക്കാർ എനിക്ക്​ വോട്ടുചെയ്യുമെന്ന് കരുതുന്നു: ഡൊണാൾഡ്​ ട്രംപ്

single-img
5 September 2020

നടക്കാനിരിക്കുന്ന അമേരിക്കാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്​തമായ പിന്തുണ തനിക്ക്​ ഉള്ളതായി​ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ‘ഞങ്ങൾക്ക് ഇന്ത്യയിൽ ന്നും പ്രധാനമന്ത്രി മോദിയുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അമേരിക്കയിലുള്ള ഇന്ത്യക്കാർ എനിക്ക്​ വോട്ടുചെയ്യുമെന്ന് കരുതുന്നു’- അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വോട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ്​ പറഞ്ഞത്​ ഇങ്ങിനെയായിരുന്നു.

‘നിങ്ങള്‍ക്കെല്ലാം അറിയാവുന്നപോലെ പോലെ ഞങ്ങൾ ഹ്യൂസ്റ്റണിൽ നേരത്തെ ഒരു പരിപാടി നടത്തി. വലിയൊരു സംഭവമായിരുന്നു അത്​. ഇന്ത്യന്‍ പ്രധാനമന്ത്രി മോദി എന്നെ അവിടേക്ക്​ ക്ഷണിച്ചിരുന്നു’-ട്രംപ്​ കൂട്ടിച്ചേർത്തു.

എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ തെരഞ്ഞെടുപ്പ് വിവാദം കത്തുകയാണ് . അമേരിക്കയുടെ എതിര്‍ ചേരിയില്‍ ഉള്ള റഷ്യ ട്രംപിനെ പിന്തുണയ്ക്കുകയാണെന്ന്​ ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നു. എന്നാല്‍ സ്ഥാനാർത്ഥി ജോ ബൈഡനെ ചൈന പിന്തുണയ്ക്കുന്നുവെന്നും റിപ്പബ്ലിക്കൻമാരും ആരോപിക്കുന്നുഏകദേശം .അമ്പതിനായിരത്തോളം ഇന്ത്യൻ അമേരിക്കക്കാർ സംഘടിച്ച ‘ഹൗഡി മോഡി’റാലിയുടെ വീഡിയോകൾ ട്രംപിനെ പിൻതുണക്കുന്നവർ രാജ്യമാകെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്​.