ചവറയിൽ ഷിബുബേബി ജോൺ യുഡിഎഫ് സ്ഥാനാർത്ഥി: അനൗദ്യോഗിക പ്രഖ്യാപനവുമായി ബിന്ദു കൃഷ്ണ

single-img
5 September 2020

ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ചവറ നിയോജക മണ്ഡലത്തില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ച് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ബിന്ദുകൃഷ്ണ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അവർ അറിയിച്ചു. 

ചവറയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ യുഡിഎഫ് പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെന്നും അവര്‍ പറഞ്ഞു.വന്‍ഭൂരിപക്ഷത്തില്‍ തന്നെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി.  മാതൃഭൂമി ന്യൂസിനോടാണ് ബിന്ദു കൃഷ്ണ ഇക്കാര്യം പറഞ്ഞത്. 

മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം പോലുമില്ലെങ്കിലും ഷിബു ബേബി ജോണ്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും നില്‍ക്കുന്ന നേതാവാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. 

വിജയം ഇവിടെ സുനിശ്ചിതമാണ്. പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കണമെന്നാണ് യുഡിഎഫിന് പറയാനുള്ളതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.