പ്രധാനമന്ത്രി മറ്റ് രാജ്യങ്ങൾ കോവിഡിനെ മറികടന്നത് എങ്ങിനെയെന്ന് നോക്കി കാണണം; പി ചിദംബരം

single-img
5 September 2020

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണംഓരോ ദിവസവും വര്‍ദ്ധിക്കുന്നതില്‍ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി. കോവിഡിനെ നിയന്ത്രിക്കാന്‍ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും അതിന്റെ നേട്ടം കൈവരിക്കാനാകാതെ പോയ ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം അവസാനത്തോടെ ഇന്ത്യയിലെ കോവിഡ് കേസുകൾ 65 ലക്ഷമാകുമെന്നും ട്വീറ്റിലൂടെ ചിദംബരം പറഞ്ഞു.വെറും 21 ദിവസത്തിനുള്ളിൽ കോവിഡിനെ രാജ്യം തുരത്തുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി മറ്റ് രാജ്യങ്ങൾ കോവിഡിനെ മറികടന്നതെങ്ങനെയെന്ന് നോക്കികാണണം.

ഇന്ത്യ എങ്ങനെയാണ് ഇതില്‍ പരാജയപ്പെട്ടത് എന്നതിന്‍റെ കാരണം വിശദീകരിക്കാനുള്ള ബാധ്യതയും മോദിക്കാണ്, ചിദംബരം പറഞ്ഞു.