മോദി സര്‍ക്കാരിന്റെ ലക്‌ഷ്യം പരമാവധി സ്വകാര്യവത്ക്കരണം: രാഹുല്‍ ഗാന്ധി

single-img
5 September 2020

കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിനെതിരെ സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കേന്ദ്ര സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വകാര്യവത്ക്കരണം നടപ്പാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

അതേപോലെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് മരവിപ്പിക്കുകയാണെന്നും ഇപ്പോഴത്തെ കൊവിഡ് 19 യുടെ പേരില്‍ സര്‍ക്കാര്‍ ഒഴിവ്കഴിവ് പറയുകയാണെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം യുവജനങ്ങളുടെ ഭാവി കവര്‍ന്നെടുത്ത് ബിജെപിയുടെ സുഹൃത്തുക്കളെ മുന്നോട്ടുകൊണ്ടുവരിക മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളില്‍ മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചുകൊണ്ടും രാഹുല്‍ രംഗത്തെത്തിയിരുന്നു.