തോ​മ​സ് കെ. ​തോ​മ​സ് കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി

single-img
5 September 2020

കു​ട്ട​നാ​ട് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​മ​സ് കെ. ​തോ​മ​സ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും. മ​ന്ത്രി​യും എ​ന്‍​സി​പി നേ​താ​വു​മാ​യ എ.​കെ. ശ​ശീ​ന്ദ്ര​നാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്ത​രി​ച്ച മു​ന്‍ എം​എ​ല്‍​എ തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​നാ​ണ് തോ​മ​സ് കെ. ​തോ​മ​സ്.

എ​ല്‍​ഡി​എ​ഫ് യോ​ഗം ചേ​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി​യെ ഔ​ദ്യോ​ഗീ​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.തോ​മ​സ് കെ. ​തോ​മ​സി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന കാ​ര്യം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ഭി​ന്ന​ത​യി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. 

ന​വം​ബ​റി​ലാ​ണ് കു​ട്ട​നാ​ട്, ച​വ​റ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കു​ന്ന​ത്.