കതിരൂര്‍ സ്ഫോടനം: ബോംബ് നിർമ്മാണത്തിന് കാവൽനിന്ന അശ്വന്ത്‌ പിടിയില്‍

single-img
5 September 2020

കണ്ണൂര്‍ ജില്ലയിലെ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിനിടെ ഓടി രക്ഷപ്പെട്ട നാലാമൻ പൊന്ന്യം സ്വദേശി അശ്വന്ത് പിടിയിലായി. ബോംബ് നിര്‍മ്മിക്കുമ്പോള്‍ കാവൽ നിന്നത് ഇയാളാണെന്ന് പോലീസ് അറിയിച്ചു. സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.

കഴിഞ്ഞ ദിവസം കതിരൂരിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്കേ‌റ്റിരുന്നു . മാഹി സ്വദേശികളായ ധീരജ്, റമീഷ് എന്നിവര്‍ക്കാണ് തലയ്‌ക്കും കൈയ്‌ക്കും പരുക്കേ‌റ്റത്. പരിക്കേറ്റവരിലെ ധീരജ് ടി.പി.ചന്ദ്രശേഖരൻ പ്രതിയായിരുന്നയാളാണ്.

സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് സ്ഥലത്ത് തെളിവ് നശിപ്പിക്കാൻ ഇവിടെയുണ്ടായിരുന്നവർ ശ്രമിച്ചതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം പൊട്ടാത്ത സ്‌റ്റീൽ ബോംബുകളും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.