വീണ്ടും കണ്ണൂര്‍; പൊട്ടിത്തെറിച്ചത് പറമ്പ് വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ ബോംബ്

single-img
5 September 2020

കണ്ണൂർ ജില്ലയിൽ വീണ്ടും ബോംബ് സ്ഫോടനം. ജില്ലയിലെ പടന്നക്കരയിൽ സ്റ്റീൽ ബോംബ് പൊട്ടി തെറിക്കുകയായിരുന്നു. പ്രദേശത്തെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. എന്നാൽ ഇത് ബോംബാണെന്ന് അറിയാതെ പുഴയിലേക്ക് വലിച്ചെറിഞ്ഞ പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.

കുറ കാലമായി ബംഗളൂരുവിൽ സ്ഥിര താമസമാക്കിയ ഒരു വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.