ജോസ് കെ മാണിയുടെ ഇടത് മുന്നണി സാധ്യതകള്‍ തള്ളാതെ മുഖ്യമന്ത്രി

single-img
5 September 2020

പിളര്‍പ്പിനും തര്‍ക്കങ്ങള്‍ക്കും ശേഷമുള്ള കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി പക്ഷത്തിനെ ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള കോണ്‍ഗ്രസില്‍ ജോസ് പക്ഷം കരുത്താര്‍ജിച്ചു എന്ന് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു

സംസ്ഥാനത്ത് നടന്ന കഴിഞ്ഞ രാജ്യ സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യാതെ മാറി നില്‍ക്കുക എന്നതിലപ്പുറം വേറെ ഒരു നിലപാടും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എടുത്തിട്ടില്ല. ജോസ് പക്ഷത്തിന്റെ നിലപാടിനെ ആശ്രയിച്ചാണ് ബാക്കി കാര്യങ്ങള്‍ നില്‍ക്കുന്നതെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും മറുഭാഗത്ത് പിജെ ജോസഫ് വിഭാഗം കോടതിയില്‍ തങ്ങളുടെ നിയമ പോരാട്ടം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത് “തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ വിധി ജോസിന് അനുകൂലമാണ്. എന്നാല്‍ ജോസ് പക്ഷത്തെ നിലവില്‍ യുഡിഎഫില്‍ നിന്നും പുറത്താക്കിയതാണ്. കഴിഞ്ഞ രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് അവര്‍ തീരുമാനിച്ച് ഒഴിഞ്ഞ് നിന്നു. അതിന് അര്‍ത്ഥം യുഡിഎഫില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക എന്ന്തന്നെയാണ്. ഇത് യുഡിഎഫിന്‍റെ ശക്തി ദുര്‍ബലമാക്കുന്ന നിലപാട്കൂടിയാണ്.

ഇങ്ങിനെ ചെയ്യുന്നത് ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്.ഇടതുമുന്നണിയിലെ പ്രവേശം സംബന്ധിച്ച് അവരുടെ നിലപാട് അനുസരിച്ച് ബാക്കി കാര്യങ്ങള്‍‌ തീരുമാനിക്കും. ഈ വിഷയത്തില്‍ നിലപാട് പറയാന്‍ ഞാന്‍ അശക്തനാണ്”- മുഖ്യമന്ത്രി പറഞ്ഞു.