ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോണി ബക്ഷി അന്തരിച്ചു

single-img
5 September 2020

പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായിരുന്ന ജോണി ബക്ഷി (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം സംസ്ക്കാരം നടത്തി. കഠിനമായ ശ്വാസതടസ്സം നേരിട്ട അദ്ദേഹത്തെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവ് ആണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഖുദായി (1994), ദക്കൂ ഓര്‍; പോലീസ്(1992) തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം രാവന്‍ (1984), ഫിര്‍ തേരി കഹാനി യാദ് ആയേ (1993) തുടങ്ങിയ ഹിറ്റ് സിനിമകള്‍ നിനിര്‍മ്മിക്കുകയും ചെയ്തിരുന്നു.

ബോളിവുഡ് താരങ്ങളായ ശബാന ആസ്മി, അനുപം ഖേര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.