കെപിസിസി അംഗത്തിന്റെ വീട് അടിച്ചുതകർത്തത് മകന്‍; പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

single-img
4 September 2020

കെപിസിസി അംഗമായ വനിതാ നേതാവ് ലീനയുടെ മുട്ടത്തറയിലെ വീട് അടിച്ചുതകർത്തത് മകൻ തന്നെയായിരുന്നു എന്ന് പോലീസ്. ലീനയുടെ മകൻ നിഖില്‍ കൃഷ്ണയും സുഹൃത്തും ചേർന്നാണ് വീട് അടിച്ചു തകർത്തത്.

ഇതിനെ തുടർന്ന് നിഖിലിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. സിപിഎം പ്രവര്‍ത്തകരായിരുന്നു വീട് അടിച്ച് തകർത്തെന്നായിരുന്നു ലീനയുടെ ആരോപണം. കഴിഞ്ഞ ദിവസം രാവിലെ രണ്ടേകാലോടെ ബൈക്കിലെത്തിയ സംഘം വീട് തകര്‍ക്കുകയായിരുന്നു.

വീടിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണമായി അടിച്ച് തകര്‍ത്ത ശേഷം ഒരാള്‍ ഓടിപ്പോയെന്നും പിന്നീട് സിപിഎം പാര്‍ട്ടി ഓഫീസിന്റെ ഭാഗത്ത് നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുന്നത് കണ്ടെന്നുമായിരുന്നു ലീന പറഞ്ഞിരുന്നത്.
ലഴിഞ്ഞ ദിവസമുണ്ടായ വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ നേതാവിന്റെ വീടിന് നേരെയുള്ള ആക്രമണവുമെന്നാണായിരുന്നു കോൺ​ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ ആരോപണം.