കടലൂരില്‍ പടക്ക നിര്‍മാണ ശാലയിൽ സ്ഫോടനം: അഞ്ചു മരണം

single-img
4 September 2020

തമിഴ്‌നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ചു പേര്‍ മരിച്ചു. കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടമുണ്ടായത്. ചെന്നൈയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെയാണിത്.

അപകടത്തിൽ നാലു പേര്‍ക്കു പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.