യുഎഇയില്‍ ഭൂചലനം; തീവ്രത 3.4

single-img
4 September 2020

യുഎഇയില്‍ ഇന്ന് രാവിലെ നേരീയ രീതിയിൽ ഭൂചലമുണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെ പ്രാദേശിക സമയം 6.08നാണ് ഫുജൈറ തീരത്ത് ഭൂചലനമുണ്ടായത്. ഇതിന്റെ തീവ്രത റിക്ടര്‍ സ്‍കെയിലില്‍ 3.4 ആണ് രേഖപ്പെടുത്തിയത്.

ചെറിയ ഭൂചലനം അനുഭവപ്പെട്ടതായി ചില പ്രദേശവാസികളും അറിയിച്ചു. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പുകളിലും പ്രദേശവാസികള്‍ തങ്ങളുടെ താമസ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ട വിവരം പങ്കുവെക്കുകയും ചെയ്തു,