കതിരൂര്‍ സ്ഫോടനം: ടി പി വധക്കേസില്‍ പ്രതിയായിരുന്ന ആളുടെ ഇരു കൈപ്പത്തികളും അറ്റു

single-img
4 September 2020

കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത് ടി പി വധക്കേസില്‍ ഇരുപത്തിനാലാം പ്രതിയായിരുന്ന രമീഷിന്. കണ്ണൂരിലെ അഴിയൂര്‍ സ്വദേശിയായ രമീഷിനെ തെളിവില്ലെന്ന് കണ്ട് വിചാരണയില്‍ കോടതി വെറുതെവിടുകയായിരുന്നു.

രമീഷിന്റെ രണ്ട് കൈപ്പത്തികളും ഇന്നുണ്ടായ സ്ഫോടനത്തില്‍ അറ്റുപോകുകയായിരുന്നു. കതിരൂരിലെ പൊന്ന്യത്ത് ബോംബ് നിർമ്മിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. ടിപി വധക്കേസിലെ പ്രധാന പ്രതി കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷ്.