ഐശ്വര്യ റായ് ഡബിൾ റോളില്‍; കൂടെ തൃഷയും ഐശ്വര്യ ലക്ഷ്മിയും

single-img
4 September 2020

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവന്റെ ചിത്രീകരണം ശ്രീലങ്കയിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. നേരത്തെ തായ് ലാന്റിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നെങ്കിലും കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം നിർത്തി വക്കേണ്ടി വരികയായിരുന്നു.

ഇന്ത്യയില്‍ പൂനെയിലും ഹെെദരാബാദിലും സിനിമ ചിത്രീകരിക്കും. മണിരത്‌നത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഐശ്വര്യ റായ് , തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവർ ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു .ഇതില്‍ ഐശ്വര്യ റായ് ഡബിൾ റോളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

സൂപ്പര്‍ താരങ്ങളായ വിക്രം, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, ജയറാം, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംവിധായകനായ മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് . ജയമോഹന്‍ സംഭാഷണം എഴുതുമ്പോള്‍ സംഗീതം- എ ആര്‍ റഹ്‌മാന്‍ നിര്‍വഹിക്കും.

തമിഴിലെ പ്രശസ്ത എഴുത്തുകാരനായ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ “പൊന്നിയിന്‍ സെല്‍വന്‍” എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.