ടിക്കറ്റ് നിരക്ക് കൂട്ടാതെ വരുമാനം വര്‍ദ്ധിക്കണം; ലാഭകരമല്ലാത്ത അഞ്ഞൂറ് യാത്ര തീവണ്ടികൾ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

single-img
3 September 2020

വരുമാനം വര്‍ദ്ധിപ്പിക്കാന്‍ രാജ്യത്തെ ട്രെയിൻ സർവീസുകളിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യന്‍ റെയിൽവേ. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാതെ തന്നെ വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് ലാഭകരമല്ലാത്ത അഞ്ഞൂറ് യാത്ര തീവണ്ടികൾ റദ്ദാക്കാനാണ് പുതിയ തീരുമാനം.

ഇതിന് പകരമായി ചരക്ക് ട്രെയിനുകൾ കൂടുതൽ ഓടിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഗ്രാമീണമേഖലയിലെ യാത്രക്കാർക്കാണ് തിരിച്ചടിയാവുക. പുതിയ നീക്കത്തിലൂടെ വാർഷിക വരുമാനത്തിൽ 1500 കോടിയുടെ വർദ്ധനവാണ് റെയില്‍വേ ലക്ഷ്യമാക്കുന്നത്. പുതിയ തീരുമാനപ്രകാരം യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞ എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കുപ്പെടും.

അതേസമയം ദീർഘദൂര ട്രെയിനുകളിൽ ഇരൂനൂറ് കിലോമീറ്റിനുള്ളിൽ പ്രധാനനഗരങ്ങളിൽ മാത്രം സ്റ്റോപ്പുകൾ അനുവദിക്കും. ഇതിലൂടെ നിലവിൽ ദീർഘദൂര യാത്ര ട്രെയിനുകൾക്ക് അനുവദിച്ചിരിക്കുന്ന പ്രത്യേക സ്റ്റോപ്പുകൾ നിർ‍ത്തലാക്കപ്പെടുന്നത്. ഇനി ചരക്കു തീവണ്ടികളുടെ എണ്ണം 15 ശതമാനം കൂട്ടാമെന്നും അതുവഴി വരുമാനം കൂട്ടാമെന്നും റെയിൽവെ പ്രതീക്ഷിക്കുന്നു. നിലവില്‍ ബോംബൈ ഐഐറ്റിയിലെ വിദഗ്ധരുടെ സഹായത്തോടെ പുതിയ പദ്ധതി നടപ്പാക്കുന്നത്.