ആപ്പ് നിരോധനം: ഇന്ത്യയ്ക്കെതിരെ ചൈനീസ് വാണിജ്യ മന്ത്രാലയം

single-img
3 September 2020

പബ്ജിയുള്‍പ്പെടെ 118 പ്രമുഖ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യന്‍ നടപടി ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് നിക്ഷേപകരുടെ താത്പര്യങ്ങള്‍ ലംഘിക്കുന്നതാണ് ഇന്ത്യയുടെ നടപടിയെന്നും ഇന്ത്യ തെറ്റ് തിരുത്തണമെന്നും ചൈനീസ് വാണിജ്യമന്ത്രാലയ വക്താവ് ഗാവോ ഫെങ് പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സേന കടന്നുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തന്ത്രപ്രധാനമായ നാല് പ്രദേശങ്ങളില്‍ സൈനിക വിന്യാസം നടത്തിയിരുന്നു. ഈ നടപടിക്ക് തൊട്ടുപിന്നാലെയായായിരുന്നു ആപ്ലിക്കേഷനുകളുടെ നിരോധന ഉത്തരവുമായി കേന്ദ്രസർക്കാർ എത്തിയത്.

നിരോധിക്കപ്പെട്ട ചൈനീസ് ആപ്ലിക്കേഷനുകള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖകരിക്കുകയും അത് രാജ്യ സുരക്ഷക്ക് ഭീഷണിയാകുമെന്നും പറഞ്ഞാണ് കേന്ദ്രം ആപ്പുകള്‍ നിരോധിച്ചത്. സെന്‍സര്‍ ടവര്‍ എന്ന് പേരുള്ള അനലൈസിങ് കമ്പനിയുടെ കണക്കുകൾ പ്രകാരം ഏതാണ്ട് 175 ബില്ല്യണ്‍ ഡൌണ്‍ലോഡുകളാണ് ലോകമാകെ പബ്ജിക്കുള്ളത്. ഈ ജനസംഖ്യയുടെ 24 ശതമാനം ഡൌണ്‍ലോഡുകളു ഇന്ത്യയില്‍ നിന്നുമാണ്.