കോവിഡ് കാലത്തെ പ്രവര്‍ത്തനമികവ്: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് രാജന്‍ പിള്ള ഫൗണ്ടേഷന്റെ ഓണോപഹാരം

single-img
2 September 2020

കോവിഡ്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വന്ന തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക്, അവരുടെ പ്രവര്‍ത്തന മികവിന് ആദരമായി തിരുവോണദിനത്തില്‍ രാജന്‍ പിള്ള ഫൗണ്ടേഷന്‍ 50 ഇഞ്ച് സ്മാര്‍ട്ട് ടി.വി ഉപഹാരമായി നല്‍കി.

ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദ് ജോര്‍ജ് രാജന്‍ പിള്ള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സനു സലാഹുദ്ദീനില്‍ നിന്നും ഉപഹാരം സ്വീകരിച്ചു. പ്രമുഖ വ്യവസായിയും ബീറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ജെ. രാജ്മോഹന്‍ പിള്ളയും മറ്റു ജയില്‍ അധികാരികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.